അന്നപൂർണ്ണേശ്വരിയായ മുച്ചിലോട്ടമ്മയുടെ പന്തൽ മംഗലത്തിനു വരുന്ന ഓരോ കുഞ്ഞു കിടാങ്ങളും അന്നപ്രസാദം സ്വീകരിച്ചു മാത്രമേ അവിടുന്നു പോകാൻ പാടുള്ളു. ലക്ഷങ്ങൾക്ക് അന്നം വിളമ്പാൻ വേണ്ട എല്ലാ സാധനങ്ങളും കലവറയിൽ എത്തിക്കുമ്പോൾ മുച്ചിലോട്ടമ്മ കലവറയിൽ അന്നപൂർണ്ണേശ്വരി ഭാവത്തിൽ കുടി കൊള്ളും.ഒരു നാട് ഒന്നടങ്കം ഒറ്റക്കെട്ടായി നടത്തിയ കലവറ നിറക്കൽ ഘോഷയാത്രയിൽ പങ്കുചേർന്നു. ഘോഷയാത്ര ചുമടുതാങ്ങി ശ്രീ മുത്തപ്പൻ സന്നിധിയിൽ നിന്നും ഒപ്പം ചെറുതാഴം അമ്പലം റോഡ് ഉളിയത്ത് വേട്ടക്കൊരു മകൻ ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ചു. പെരുങ്കളിയാട്ട മഹോത്സവ ഘോഷയാത്രയിൽ പങ്കുചേർന്നവർക്കു ദാഹജലം നൽകി മണ്ടൂർ മുഹ് യുദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ സ്വീകരിച്ചു.
നിങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ archikites@outlook.com ലേക്ക് നിങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അയച്ചുതരിക