വരദേ മുച്ചിലോട്ടമ്മേ


ചിലമ്പൊലിയും വാചാലവും താളമേളങ്ങളുമായി
കോക്കാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ
15 സംവത്സരങ്ങൾക്ക് ശേഷം
വീണ്ടുമൊരു ഉത്സവകാലം കൂടി വരവായി...


Website Presented by ArchiKites
A Gift to the Social Media Committee


ചെറുതാഴം കോക്കാട്

ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

കോക്കാട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കണ്ണൂര്‍ ജില്ലയുടെ വടക്കേ അറ്റമായ പയ്യന്നൂരിനടുത്തുള്ള ചെറുതാഴം ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. റോഡ് മാർഗം പയ്യന്നൂരില്‍ നിന്നും പിലാത്തറ-പഴയങ്ങാടി ബസ്സിനോ, കണ്ണൂര്‍ പഴയങ്ങാടി ഭാഗത്ത് നിന്നും വരുന്ന ബസ്സിൽ കോക്കാട് സ്റ്റോപ്പില്‍ ഇറങ്ങി അല്‍പം പടിഞ്ഞാറ് ഭാഗത്തേക്ക് നടന്നാല്‍ മതിയാകും. എന്‍.എച്ച് 17 വഴി വരുന്നവര്‍ക്ക് പിലാത്തറ ഇറങ്ങി പഴയങ്ങാടി റോഡില്‍ രണ്ട് കിലോമീറ്റര്‍ പിന്നിട്ടാല്‍ ഇവിടെ എത്തിച്ചേരാം.

കൂടുതല്‍ വായനയ്ക്ക്


തെയ്യക്കാലം


വടക്കേ മലബാറിലെ തനത് അനുഷ്ഠാന കലയായ തെയ്യം തുലാമാസം (ഒക്ടോബർ-നവംബർ) പത്താം തിയ്യതി കൊളച്ചേരി വിഷകണ്ഠൻ ക്ഷേത്രം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് എന്നിവിടങ്ങളിലെ കളിയാട്ടത്തോടെയാണ് തെയ്യക്കാലം തുടങ്ങുന്നത്. ഇടവപ്പാതിയിൽ (ജൂൺ) വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിലെ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നൻപ്പുറത്ത് കാവിൽ കലശം എന്നിവയോടെ തെയ്യക്കാലം അവസാനിക്കും.

   കണ്ണൂർ ജില്ലയിലെ പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു. തലശ്ശേരിയിലും, കോഴിക്കോട് ജില്ലയുടെ വടക്കൻ ഭാഗങ്ങളായ വടകര, കൊയിലാണ്ടി എന്നീ പ്രദേശങ്ങളിൽ തിറ എന്ന പേരിൽ ആണ് അവതരിപ്പിക്കുന്നത്.

   ദേവാരാധന നിറഞ്ഞ തെയ്യം അനുഷ്ഠാനത്തിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി). കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നു(ഉദ:കതിവന്നൂർ വീരൻ). ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌.

പെരുങ്കളിയാട്ട തെയ്യങ്ങൾ

   മുച്ചിലോട്ട് ഭഗവതിക്കുപുറമെ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ഡി, തൽസ്വരൂപൻ ദൈവം, കൂത്ത്, ചങ്ങനും പൊങ്ങനും, തീപാറ്റി തെയ്യം എന്നീ ദേവീദേവന്മാരെയും ആരാധിച്ചുവരുന്നു. കോക്കാട് മുച്ചിലോട്ട് കാവിലെ തെയ്യങ്ങളെ കുറിച്ച് അറിയാൻ...

തെയ്യക്കോലങ്ങൾ



പെരുങ്കളിയാട്ടം 2024 - ഫോട്ടോ ഗാലറി


Adv

Contact Us

Kokkad Sree Muchilott Bhagavathy Temple is situated in the village of Cheruthazham, near Payyanur, the northern tip of Kannur district.

 Kannur railway station: 28km   Payyanur railway station: 7km   Pazhayangadi railway station: 6km   Ezhimala railway station: 4km
 Kannur International Airport: 50km   Mangaluru International Airport: 120km   Calicut International Airport: 145km
 Pilathara Town: 2km   Kokkad Bus Stop: 1km