Theyyam Calender
"
രുദ്രതാളത്തിനൊത്ത് കാൽച്ചിലമ്പിൻ്റെ കിലുക്കത്തിൽ ചൂട്ടുകറ്റയുടെ അരണ്ടവെട്ടത്തിൽ വടക്കേ മലബാറിലെ കാവുകളിലുറഞ്ഞാടുന്നു. 15 സംവത്സരങ്ങൾക്ക് ശേഷം വീണ്ടുമൊരു ഉത്സവകാലം കൂടി വരവായി.
"
പ്രധാന ചടങ്ങുകൾ
- 2024 ആഗസ്റ്റ് 08 ഞായറാഴ്ച: കളിയാട്ടം ഏല്പിക്കൽ.
- 2024 സെപ്റ്റംബർ 21 തിങ്കളാഴ്ച: കുല കൊത്തൽ.
- 2024 സെപ്റ്റംബർ 27 ഞായറാഴ്ച: ഉദയാസ്തമന അടിയന്തിരം, എഴുന്നള്ളത്ത് ആരംഭം.
- 2024 സെപ്റ്റംബർ 29 ചൊവ്വാഴ്ച: അച്ചിക്ക് മറയൂട്ട്.
- 2024 നവംബർ 5 ചൊവ്വാഴ്ച: എഴുന്നള്ളത്ത് അവസാനം.
- 2024 നവംബർ 18 തിങ്കളാഴ്ച: നിലംപണി അടിയന്തിരം.
- 2024 ഡിസംബർ 06 വെള്ളിയാഴ്ച: വരച്ചു വെക്കൽ.
- 2024 ഡിസംബർ 11 ബുധനാഴ്ച: ഒന്നാം കളിയാട്ടം.
- 2024 ഡിസംബർ 12 വ്യാഴാഴ്ച: രണ്ടാം കളിയാട്ടം.
- 2024 ഡിസംബർ 13 വെള്ളിയാഴ്ച: മൂന്നാം കളിയാട്ടം.
- 2024 ഡിസംബർ 14 ശനിയാഴ്ച: തിരുമുടി നിവരൽ [2 മണി].
നേർച്ചകൾ
- ചൊവ്വ വിളക്ക് അടിയന്തിരം.
- ചുറ്റുവിളക്ക്.
- വേലച്ചുറ്റുവിളക്ക് അടിയന്തിരം.
- തുലാഭാരം.
- കണ്ണ്, നാക്ക്, ചെവി, കൈ, കാല്, മുഴ, താലി, ചുവപ്പ്, തൊട്ടിലും കുഞ്ഞും, മോതിര കോയ തുടങ്ങിയവ സമർപ്പിക്കൽ.
യാത്രാമാർഗം
കോക്കാട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കണ്ണൂര്‍ ജില്ലയുടെ വടക്കേ അറ്റമായ പയ്യന്നൂരിനടുത്തുള്ള ചെറുതാഴം ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. റോഡ് മാർഗം പയ്യന്നൂരില്‍ നിന്നും പിലാത്തറ-പയങ്ങാടി ബസ്സിനോ, കണ്ണൂര്‍ പഴയങ്ങാടി ഭാഗത്ത് നിന്നും വരുന്ന ബസ്സിൽ കോക്കാട് സ്റ്റോപ്പില്‍ ഇറങ്ങി അല്‍പം പടിഞ്ഞാറ് ഭാഗത്തേക്ക് നടന്നാല്‍ മതിയാകും. എന്‍.എച്ച് 17 വഴി വരുന്നവര്‍ക്ക് പിലാത്തറ ഇറങ്ങി പയങ്ങാടി റോഡില്‍ രണ്ട് കിലോമീറ്റര്‍ പിന്നിട്ടാല്‍ ഇവിടെ എത്തിച്ചേരാം. റെയില്‍ വഴി വരുന്നവര്‍ക്ക് പയങ്ങാടി, പയ്യന്നുർ എന്നീ റെ. സ്റ്റേഷനില്‍ ഇറങ്ങിയാല്‍ ആറ് കിലോമീറ്റര്‍ യാത്ര ചെയ്താൽ ക്ഷേത്രത്തില്‍ എത്തിച്ചേരാവുന്നതാണ്. കണ്ണൂർ എയർപോർട്ടിൽ നിന്നും 50 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Kannur railway station: 28km
Payyanur railway station: 7km
Pazhayangadi railway station: 6km
Ezhimala railway station: 4km
Kannur International Airport: 50km
Mangaluru International Airport: 120km
Calicut International Airport: 145km
Pilathara Town: 2km
Kokkad Bus Stop: 1km
"
രുദ്രതാളത്തിനൊത്ത് കാൽച്ചിലമ്പിൻ്റെ കിലുക്കത്തിൽ ചൂട്ടുകറ്റയുടെ അരണ്ടവെട്ടത്തിൽ വടക്കേ മലബാറിലെ കാവുകളിലുറഞ്ഞാടുന്നു. 15 സംവത്സരങ്ങൾക്ക് ശേഷം വീണ്ടുമൊരു ഉത്സവകാലം കൂടി വരവായി.
"