ചെറുതാഴം കോക്കാട് ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രത്തിൽ ഡിസംബർ 11 മുതൽ 14 വരെ നടക്കുന്ന പെരുംകളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി വനിതാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജൈവപച്ചക്കറി കൃഷിയുടെ നടീൽ ഉൽഘാടനം എം വിജിൽ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കെ. നാരായണൻ കുട്ടി അദ്ധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർമാരായ യു. രാമചന്ദ്രൻ, എം.ടി സബിത, കൃഷി ഓഫീസർ ജയരാജ് നായർ, വിവി ലക്ഷ്മണൻ, പിവി വിന്യ എന്നിവർ സംസാരിച്ചു.
നിങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ archikites@outlook.com ലേക്ക് നിങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അയച്ചുതരിക