പെരുങ്കളിയാട്ടം 2024

ചിത്രശേഖരം


നിലം പണി അടിയന്തിരം

15 വർഷങ്ങൾക്ക് ശേഷം ഡിസം. 11 മുതൽ 14 വരെ പെരുംങ്കളിയാട്ടം നടക്കുന്ന ചെറുതാഴം കോക്കാട് ശ്രീമുച്ചിലോട്ട് ഭഗവതീക്ഷേത്രത്തിലെ നിലം പണി അടിയന്തിരം നടന്നു. ആടയാഭരണങ്ങളും തിരുവായുധവുമേന്തി അരങ്ങിൽ ഇറങ്ങിയ ഭഗവതിമാരുടെ പ്രതിപുരുഷൻമാർ, കോയ്മമാരുടെയും ആചാരസ്ഥാനികരുടെയും വാല്യക്കാരുടെയും നിരവധി ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ ക്ഷേത്ര തിരുമുറ്റത്തെ കൈലാസ കല്ലിനരികിൽ നിലം കിളച്ച് തല്ലി ചാണകമെഴുകി നിലമൊരുക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.


More Albums

നിങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ archikites@outlook.com ലേക്ക് നിങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അയച്ചുതരിക