സോഷ്യൽ മീഡിയ കമ്മിറ്റി പുറത്തിറക്കുന്ന വെബ്സൈറ്റിൻ്റെ ഉത്ഘാടനം അഡീഷണൽ പോലീസ് സൂപ്രണ്ട് കെ.വി. വേണുഗോപാലൻ നിർവഹിച്ചു. ആർച്ചികൈറ്സ് എഡ്യൂക്കേഷൻ സമർപ്പണമായി നിർമിച്ച കോക്കാട്ട് മുച്ചിലോട്ട് കാവും പെരുങ്കളിയാട്ടവുമായി ബന്ധപ്പെട്ട പൂർണവിവരങ്ങൾ ഉൾപ്പെടുത്തിയ വെബ്സൈറ്റ് www.kokkadmuchilottukavu.com എന്ന വിലാസത്തിൽ ലഭ്യമാണ്. സോഷ്യൽ മീഡിയ കൺവീനർ ഷനിൽ ചെറുതാഴം സ്വാഗതവും , സിനിമാ സംവിധായകൻ സന്തോഷ് മണ്ടൂർ അധ്യക്ഷതയും വഹിച്ചു. ചെയർമാൻ കെ. നാരായണൻ കുട്ടി, ദീപക്ക് മല്ലർ, എന്നിവർ ആശംസകൾ നേർന്നു. പി വിഷ്ണു നമ്പൂതിരി , മഹേഷ് കുമാർ പി വി , രമേശൻ സി, സൂരജ് കുമാർ എന്നിവർ സാന്നിധ്യമായി. രാഗേഷ് പേരൂർക്കാരൻ നന്ദി അറിയിച്ചു സംസാരിച്ചു.
നിങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ archikites@outlook.com ലേക്ക് നിങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അയച്ചുതരിക