ഡിസംബർ 11 മുതൽ 14 വരെ പെരുങ്കളിയാട്ടം നടക്കുന്ന ചെറുതാഴം കോക്കാട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട കമ്മറ്റി വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള സാമ്പത്തിക സഹായം ആഘോഷ കമ്മറ്റി ചെയർമാൻ കെ. നാരായണൻ കുട്ടി കല്യാശ്ശേരി എം എൽ എ എം വിജിന് കൈമാറി. ചടങ്ങിൽ വാർഡ് അംഗങ്ങളായ യു. രാമചന്ദ്രൻ, എം ടി സബിത, എം വി രമേശൻ, വി.വിജയൻ, ടി.വി ചന്ദ്രൻ, എംസി പ്രകാശൻ, എം വി രവി, വി രാജൻ, എൻ വി ബിജു, പി കുഞ്ഞിക്കണ്ണൻ, സി കൃഷ്ണൻ, വി.പി. ലക്ഷമണൻ എന്നിവർ സംബന്ധിച്ചു.